Trending

വിദ്യാർഥികളെ മർദിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണം; സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺ​ഗ്രസിന് വേണ്ട; വിശദീകരണവുമായി കെ സി വേണു​ഗോപാൽ

ന്യൂ ഡൽഹി: ഡൽഹിയിൽ വിദ്യാർഥികളെ പൊലീസ് മർദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രധാനമന്ത്രിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെ എന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൻ്റെ വിജയമായി കാണുന്നില്ല. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺ​ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചാരണം നടത്തിയേനെ. വിദ്യാർത്ഥികൾക്ക് പിന്നിൽ എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നു. നിയമസഹായം ഉൾപ്പെടെ കോൺഗ്രസ് വിദ്യാർത്ഥികൾക്ക് നൽകിയെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!