Trending

‘പാറ്റകൾ വിജയിച്ചു… ജനാധിപത്യം വിജയിച്ചു’; മരിച്ച കുട്ടികളുടെ ചിത്രമുയർത്തി പ്രതികരിച്ച് അഭിജിത് ദീപ്കെ

ന്യൂ ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളെയും തുടർന്ന് രാജ്യവ്യാപകമായി ഉണ്ടായ കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. ആർക്കുമുന്നിലും തലകുനിച്ചില്ലെങ്കിൽ ആരുടെയും രാജി ചോദിച്ചു വാങ്ങാമെന്നതിന്റെ തെളിവാണ് ഈ രാജിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ തങ്ങളുടെ ആദ്യ പ്രതികരണം പുറത്തിറക്കി. രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സിജെപിയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാനിന്റെ രാജി.

സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വന്ന കുറിപ്പ് ഇങ്ങനെയായിരുന്നു.

“പാറ്റകൾ വിജയിച്ചു… ജനാധിപത്യം വിജയിച്ചു! ജയ് ഹിന്ദ്!”

“ധർമേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുന്നു. ആരെയും ഭയപ്പെടേണ്ടതില്ലെന്നും, ഈ സർക്കാരിന് മുന്നിൽ തലകുനിക്കാതിരുന്നാൽ ആരുടെയൊക്കെ രാജി വേണമെങ്കിലും നമുക്ക് വാങ്ങിപ്പിക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണിത്. ജനാധിപത്യത്തിൽ ആരും ഭയപ്പെടേണ്ടതില്ല”,

അഭിജീത് ദിപ്കെ പറഞ്ഞു.

എങ്കിലും, സർക്കാരിന് മുന്നിൽ മറ്റ് രണ്ട് പ്രധാന ആവശ്യങ്ങൾ കൂടി സിജെപി സ്ഥാപകൻ ഉന്നയിച്ചു. ഞങ്ങൾ വെറുതെ പിന്മാറില്ലെന്നും, ധർമേന്ദ്ര പ്രധാൻ രാജി വെച്ചിട്ടുണ്ടെങ്കിലും ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് ആ കുടുംബങ്ങൾക്ക് ലഭിച്ചേ തീരൂ. കൂടാതെ, ജൂലൈ 20-ന് പ്രതിഷേധക്കാർക്ക് നേരെ അതിക്രമം കാണിച്ച പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!