കൊച്ചി: മാസപ്പടി കേസിൽ ടി വീണയെ കൂടുതൽ കുരുക്കിലാക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ഇഡി. നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്‌സുകളും കരാർ രേഖകളും വീണയുടെ ഐഫോണിലാണ് നിർമ്മിച്ചതെന്ന് ഇഡി കണ്ടെത്തി. സിഎംആർഎൽ ഉടമ ശശിധരൻ കർത്തായുമായുള്ള ഇമെയിൽ ഇടപാടുകൾ നടന്നതും ഈ ഫോൺ വഴിയാണ്. നൽകിയ സേവനങ്ങളെക്കുറിച്ചല്ല, മറിച്ച് പണമിടപാടുകളെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്തതെന്നും ഇഡി വ്യക്തമാക്കുന്നു.
എക്‌സാലോജിക് കമ്പനിയെ ഒഴിവാക്കിയപ്പോൾ സിഎംആർഎല്ലിന് വലിയ സാമ്പത്തിക നേട്ടമുണ്ടായതായും അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു. എക്‌സാലോജിക്കിന് പുറമെ വീണയുടെ പേരിൽ ലേക്കർ ഇന്ത്യ കോർപ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടിയുണ്ടെന്ന് ഇ.ഡി കണ്ടെത്തി.
പിണറായി വിജയന്റെ വസതിയിൽ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് രജിസ്റ്റർ ചെയ്തിട്ടുള്ള ഈ കമ്പനിയിൽ വീണ പാർട്ണറാണെന്നതിന്റെ നിർണ്ണായക രേഖകൾ ലഭിച്ചത്.
വീണക്ക് കൂടുതൽ കുരുക്ക്; വ്യാജ ഇൻവോയ്‌സുകൾ നിർമ്മിച്ചത് ഐഫോണിലെന്ന് ഇഡി

