Trending

ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പ്:നാടിന് അഭിമാനമായി ഹേമന്ദ്

ചാത്തമംഗലം : ഏഷ്യൻ കോൺഫഡറേഷൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ഹേമന്ദിനെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ ഉപഹാരം നൽകി.
അഹമ്മദാബാദിൽ അവസാനിച്ച ഏഷ്യൻ വോളിബാൾ കോൺഫെഡറേഷൻ (എ.വി.സി) ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ നാടിന് അഭിമാനമായി ചാത്തമംഗലം വെള്ളന്നൂർ പൂൽപ്പറമ്പിൽ ഹേമന്ദാണ് രാജ്യത്തിനായി മത്സരിക്കുകയും മൂന്നാം സ്ഥാനം നേടിയ ടീമിൽ അംഗമാവുകയും ചെയ്തത്. നിലവിലെ ചാമ്പ്യന്മാരായിരുന്ന ബഹ്‌റൈനെ തോൽപ്പിച്ചാണ് ഇന്ത്യ ഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്ക് ശേഷം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ചരിത്ര നിമിഷത്തിൽ ടീം അംഗം ആയതിലുള്ള സന്തോഷത്തിലാണ് ഹേമന്ദ്. ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത് മൂന്നാം തവണയാണെങ്കിലും ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചതും രാജ്യത്തിനായി കളിച്ചതും ആദ്യമായാണ്.
ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താൻ ഹേമന്ദിന് കഴിഞ്ഞിട്ടുണ്ട്.
ഇന്നലെ നാട്ടിലെത്തിയ ഹേമന്ദിന് നാട്ടുകാരും ക്ലബ്ബും ഊഷ്മള സ്വീകരണം നൽകി.
വൈസ് പ്രസിഡണ്ട് എംകെ അനീഷ് ,സലീന നൂറുദ്ധീൻ,സലിം കുന്നത്ത്,ബബില ഷജിൻ,അസീസ് ഇ,രമേശൻ,സരസ പി,ഫൗസിയ മുഹമ്മദ്,നാരായണൻ നമ്പൂതിരി,സന്തോഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!