Trending

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരെ എഴുത്തും വരയുമായി പ്രീത ടീച്ചറും കുട്ടികളും

കാരന്തൂർ: ഓപ്പറേഷൻ തൂഫാൻ എന്ന ഗവൺമെന്റ് പദ്ധതിയുടെ ഭാഗവാക്കാവുക എന്ന ലക്ഷ്യത്തോടുകൂടി കാരന്തൂർ മർക്കസ് ഗേൾസ് ഹൈസ്കൂളിൽ ആർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള വിവിധ സന്ദേശങ്ങൾ കുട്ടികളിൽ ഉണർത്തി മാതൃകയാവുകയാണ് പ്രീത ടീച്ചറും. വിദ്യാർത്ഥിനികളും ഓരോ ചിത്രവും ലഹരി കടിമപ്പെട്ട് കഴിഞ്ഞാൽ എങ്ങനെയാണെന്നും അതിൽ പെടാതിരിക്കാനുള്ള സന്ദേശങ്ങളും നിർദ്ദേശങ്ങളും അടങ്ങുന്ന നിരവധി എഴുത്തുകളും വരകളും ആണ് ഓരോ ചിത്രത്തിലും ഉള്ളത്, ഓപ്പറേഷൻ തൂഫാൻ പദ്ധതി തുടങ്ങിയതു മുതൽ അതിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരു ഗോൾ എന്ന പരിപാടിയിലൂടെ ഓരോ വിദ്യാർത്ഥിയും ലഹരിക്ക ഗോളടിച്ചുകൊണ്ട് പങ്കാളിയായി നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ലഹരിക്കെതിരെയുള്ള സന്ദേശ വാഹകരാക്കുക എന്നതാണ് ലക്ഷ്യം.MLA യുടെ നേതൃത്വത്തിൽ നടന്ന ഗോൾ വണ്ടിയും സ്കൂളിലെത്തി അതിലും സ്കൂളിലെ മുഴുവൻ കുട്ടികളും ഭാഗവാക്കായി ഇത്തരത്തിൽ ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതിയിൽ മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളിയായി ലഹരിക്കെതിരെ സന്ദേശ വാഹകരാവാനുള്ള പ്രതിജ്ഞയും എടുത്തു,

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!