കുന്ദമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിക്കുന്ന ‘യൂത്ത് എക്സലൻസ് അവാർഡ്–2026’ സംഘടിപ്പിച്ചു.
എലത്തൂർ എം.എൽ.എയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ അഡ്വ. വിദ്യാ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർഥികളുടെ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് പ്രചോദനമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് അരുൺലാൽ കെ. അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വിനോദ് പടനിലം, ഡി.സി.സി. ജനറൽ സെക്രട്ടറി എം. ധനീഷ് ലാൽ, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റിനേഷ് ബാൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി. അസീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബാബു നെല്ലൂളി, തൂലിക മോഹനൻ, വിജി മുപ്രമ്മൽ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമിക്കുട്ടി പി.പി., ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ലാലു മോൻ, അലിയി ഹാജി, ജിജിത്ത് പൈങ്ങോട്ടുപുറം, ഷിജു മുപ്രമ്മൽ, കോണിക്കൽ സുബ്രഹ്മണ്യൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രമേശൻ സി.പി., സുനിൽദാസ്, ചരോഷ്, ഷംസു പിലാശ്ശേരി, സക്കീർ ഹുസൈൻ, വാർഡ് അംഗങ്ങളായ ഷൈജ വളപ്പിൽ, ദിനേശ് കാരന്തൂർ, റീന സജീന്ദ്രൻ, പ്രിയ ജിജിത്ത്, പ്രീതി മോഹൻ, ജിഷ പുളിയത്താലിൽ, ഷൗക്കത്തലി പി., മനുമോഹൻ, ഷിജിൽ സി.സി. എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മുഹമ്മദ് സഹൽ സ്വാഗതവും മണ്ഡലം സെക്രട്ടറി രവീണ എം. നന്ദിയും പറഞ്ഞു.
യൂത്ത് എക്സലൻസ് അവാർഡ്-2026 സംഘടിപ്പിച്ചു

