GLOBAL International

പശ്ചിമേഷ്യയില്‍ താത്ക്കാലിക ആശ്വാസം, ഇറാന്‍-യുഎസ് വെടിനിര്‍ത്തലിന് ധാരണ; ഖത്തറില്‍ നാളെ ചര്‍ച്ച നടക്കും

തെഹ്‌റാന്‍: പശ്ചിമേഷ്യ യുദ്ധഭീതിക്ക് താത്ക്കാലിക ആശ്വാസം. സമാധാന ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറെന്നാണ് റിപ്പോര്‍ട്ട്. നാളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ക്ക് തീരുമാനം ഉണ്ടാക്കുമെന്നും യുഎസ് പറഞ്ഞു. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് മാത്രമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോര്‍മൂസ് നിയന്ത്രണ വിഷയത്തില്‍ ഒരു കക്ഷികളും ഇടപെടരുതെന്നും മുന്നറിയിപ്പ് ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഖത്തറില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ആണ് ഇറാന്റെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!