കോഴിക്കോട്: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചീറോത്ത് കല്ലാച്ചീമ്മൽ എം.എൽ.പി സ്കൂളിൽ കെ എം അഭിജിത്ത് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി പ്രതീഷ് മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി പി രാജേഷ് വിഷയാവതരണം നടത്തി. പൾസ് പോളിയോ പരിപാടിയുടെ സംസ്ഥാന നിരീക്ഷകൻ ഡോ. എൻ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ അഫ്സൽ ദിനാചരണ സന്ദേശം നൽകി.
നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് സഫീറ മൂന്നാംകുനി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. നവ്യ ജെ തൈക്കാട്ടിൽ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീമ വള്ളിൽ, നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. കെ എം രഘുനാഥ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ മടപ്പള്ളി, നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയലക്ഷ്മി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമയ്യ പാട്ടത്തിൽ, വാർഡ് മെമ്പർ അബ്ബാസ് കണേക്കാൽ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. കെ വി സ്വപ്ന, ടെക്നിക്കൽ അസിസ്റ്റൻറ് എൻ സുരേന്ദ്രൻ, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോ. എൽ ഭവില, എം.സി.എച്ച് ഓഫീസർ ടി ബിൻസി, ഡി.പി.എച്ച് എൻ ഐഡറ്റ്, നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി രഞ്ജിത്ത്, കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ എ ടി പ്രമീള, എൽ.എച്ച്.എസ് ഏലിയാമ്മ എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട്, നാദാപുരം താലൂക്ക് ആശുപത്രി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പൊതുജനങ്ങളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

