Trending

ചെക്കന്മാർ വീണ്ടും വരുന്നു; ‘4 ദി പീപ്പിൾ’ റീ റിലീസ് പ്രഖ്യാപിച്ച് ജയരാജ്

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ട്രെൻഡ് സെറ്ററുകളിലൊന്നായ ‘4 ദ പീപ്പിൾ’ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകൻ ജയരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത സിനിമാപ്രേമികളെ അറിയിച്ചത്. പുത്തൻ സാങ്കേതിക മികവോടെ വരും മാസങ്ങളിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസുകൾക്ക് പിന്നാലെ മലയാളികൾ തിയേറ്ററിൽ വീണ്ടും കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ചിത്രങ്ങളിലൊന്നാണിത്. ഇന്ന് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടൊരു സിനിമയെ കുറിച്ച് പറയുകയാണ്, ‘4 ദ പീപ്പിൾ’. കേരളക്കരയാകെ നൃത്തം ചെയ്തൊരു സിനിമ. ഇന്നും നിങ്ങൾ ആഗ്രഹിക്കുന്നുണ്ട് ഈ ചിത്രം ഒന്നുകൂടി കാണാൻ. ആ സിനിമയുമായി ഞങ്ങൾ വീണ്ടും വരുന്നു. മിക്കവാറും ഈ അടുത്ത മാസങ്ങളിൽ തന്നെ സിനിമ തിയേറ്ററുകളിൽ എത്തും. തികച്ചും പുതിയൊരു ഭാവത്തോട് കൂടി സംവിധായകൻ ജയരാജ് പറഞ്ഞു.

2004-ൽ റിലീസ് ചെയ്ത ‘4 ദ പീപ്പിൾ’ അന്നത്തെ യുവത്വത്തിന്റെ പ്രതീകമായി മാറിയ ചിത്രമാണ്. സിസ്റ്റത്തിലെ അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്.

സിനിമയ്ക്കൊപ്പം തന്നെ ജാസി ഗിഫ്റ്റ് ഈണമിട്ട് പാടിയ ‘ലജ്ജാവതിയേ’ കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതല്ല. ഇന്നും ഈ പാട്ടുകൾ ജനപ്രിയമാണ്. ഭരത്, അരുൺ, പദ്മകുമാർ, അർജുൻ ബോസ് എന്നിവർക്കൊപ്പം നരേൻ, ഗോപിക എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. പ്രഖ്യാപനം വന്നതിന് പിന്നാലെ വലിയ ആവേശത്തിലാണ് സിനിമാ ഗ്രൂപ്പുകളും ആരാധകരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!