Kerala kerala Trending

അവയവ കച്ചവടം: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ ഇഡി പരിശോധന

കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തില്‍ അഞ്ചിടങ്ങളില്‍ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. രാജഗിരി, മെഡിക്കല്‍ ട്രസ്റ്റ്, ആസ്റ്റര്‍, ലേക്ഷോര്‍ എന്നിവടങ്ങില്‍ ഉള്‍പ്പെടെയാണ് റെയ്ഡ്. കേസിലെ പ്രധാന പ്രതി നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. റെയ്ഡ് നടക്കുന്ന കൊച്ചിയിലെ ആശുപത്രിയില്‍ നിന്ന് നജീബിന്റെ അക്കൌണ്ടിലേക്ക് പണം വന്നു എന്നാണ് കണ്ടെത്തല്‍.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് പൊലീസ് സംഘം നജീബ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്ന് പൊലീസ് കണ്ടെത്തി. നിരവധി സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് ഇവര്‍ ചതിയില്‍പ്പെടുത്തിയത്.

അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നില്‍ വന്‍ മാഫിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദാതാക്കള്‍ക്ക്? കുറഞ്ഞ തുക നല്‍കി വന്‍ തുകക്കാണ്? മറിച്ചുവില്‍ക്കുന്നത്. തട്ടിപ്പിന്? ഇരയാകുന്നത്? സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട്? അനുഭവിക്കുന്നവരുമുണ്ട്. എംഎല്‍എ, എംപി, പൊലീസ്? എന്നിവരുടെ പേരിലെല്ലാം വ്യാജരേഖ നിര്‍മിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിനു ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തില്‍ അധികമായി വ്യാജ രേഖകള്‍ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!