Trending

കാലിക്കറ്റ് നഗരത്തിൽ ഓപ്പറേഷൻ തൂഫാൻ; 2,000 ഹാൻസ് പാക്കറ്റുകളുമായി യുവാവ് പിടിയിൽ

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി കോഴിക്കോട് നഗരമധ്യത്തിൽ നിന്ന് ഏകദേശം 2,000 ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി കോരങ്ങാട് സ്വദേശിയായ മിഥിലാജിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ സിറ്റി ഡാൻസാഫ് സംഘവും ടൗൺ പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ചെറൂട്ടി റോഡിൽ വെച്ച് ടൊയോട്ട എത്തിയോസ് കാർ തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത ഹാൻസ് പാക്കറ്റുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ ഡാൻസാഫ് സംഘം കർശന പരിശോധനകൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ലഹരി വസ്തുക്കളുടെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!