കുന്ദമംഗലം: 2026 ഫിഫ ലോകകപ്പിനെ വരവേല്‍ക്കാന്‍ പി.എഫ്.സി കുന്ദമംഗലം സംഘടിപ്പിച്ച ‘ഫിഫ വേള്‍ഡ് കപ്പ് ഫാന്‍സ് ഷോ’ ആവേശകരമായി നടന്നു. വിവിധ രാജ്യങ്ങളുടെ ജഴ്‌സികളും പതാകകളുമായി നൂറിലധികം ഫുട്‌ബോള്‍ പ്രേമികളും കുട്ടികളും പങ്കെടുത്ത റോഡ് ഷോ ഐ.ഐ.എം ഗേറ്റില്‍ നിന്ന് കുന്ദമംഗലം ഹൈസ്‌കൂള്‍ വരെ നടന്നു.
പരിപാടി കുന്ദമംഗലം എം.എല്‍.എ എം. എ. റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ‘ഫാന്‍സ് വേള്‍ഡ് കപ്പ്’ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി അര്‍ജന്റീന ആരാധകര്‍ ജേതാക്കളായി.
ലോകകപ്പ് സ്‌ക്രീനിംഗിന്റെ സ്വിച്ച്-ഓണ്‍ ചടങ്ങ് കുന്ദമംഗലത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസമായ നിയാസ് റഹ്‌മാന്‍ നിര്‍വഹിച്ചു. പി.എഫ്.സി പ്രസിഡന്റ് റമീസ്, സെക്രട്ടറി ജാഫര്‍, ട്രഷറര്‍ റെനീഷ് എന്നിവര്‍ സംസാരിച്ചു. ലോകകപ്പ് കാലയളവില്‍ വിവിധ ഫുട്‌ബോള്‍ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പി.എഫ്.സി കുന്ദമംഗലം ഫിഫ വേള്‍ഡ് കപ്പ് ഫാന്‍സ് ഷോ സംഘടിപ്പിച്ചു

