Trending

കുന്ദമംഗലത്ത്പോലീസ് സ്റ്റേഷനിലെ സൈഡ് മതിലിടിഞ്ഞ് വീണ് വീടിന് കേടുപാട്; ഒഴിവായത് വൻ അപകടം

കുന്ദമംഗലം: കൂന്ദമംഗലം എംഎൽഎ റോഡിലെ മാതൃക പോലീസ് സ്റ്റേഷന്റെ പിൻഭാഗത്തെ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണ് സമീപത്തെ വീടിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചു. ചേരിക്കമ്മൽ പ്രദേശത്തെ അഞ്ജനയം എന്ന വീട്ടിലേക്കാണ് മതിലിന്റെ ഭാഗങ്ങളും പാറക്കല്ലുകളും പതിച്ചത്. വീട്ടുമുറ്റത്തേക്കാണ് അവ വീണത്. സംഭവസമയത്ത് വീട്ടുകാർ ഗുരുവായൂരിൽ പോയിരുന്നതിനാൽ ആളപായം ഒഴിവാകുകയായിരുന്നു.
ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കും മണ്ണിടിച്ചിലും പാറകൾ പതിക്കാനും സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ഇതിന് മുമ്പും പോലീസ് സ്റ്റേഷന്റെ സമീപഭാഗങ്ങളിൽ സമാനമായ രീതിയിൽ മണ്ണിടിച്ചിലും മതിൽ തകർച്ചയും സംഭവിച്ച് നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അന്നും വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിരുന്നുവെങ്കിലും അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത് ഒഴികെ ശാശ്വത പരിഹാര നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പരാതി.
വില്ലേജ് അധികൃതർ, റവന്യൂ വകുപ്പ്, കലക്ടറേറ്റ് പ്രതിനിധികൾ തുടങ്ങിയവർ നേരത്തെ പലതവണ സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാനായിട്ടില്ലെന്നും സമീപവാസികൾ ചൂണ്ടിക്കാട്ടി. ഇപ്പോൾ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിച്ചിലും മതിൽ തകർച്ചയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സംഭവസ്ഥലം സ്ഥലം എം എൽ എ എം. എ. റസാഖ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി. സംജിത് ഖാലിദ് കിളിമുണ്ട ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി ശാശ്വത പരിഹാരം കണ്ടെത്തണമെന് നാട്ടുകാർ ആവശ്യപ്പെട്ടു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!