News

ജമ്മുകാശ്മീരില്‍ സുരക്ഷ സേന നാല് ഭീകരവാധികളെ വധിച്ചു

ജമ്മുകശ്മീരിലെ ഷോപിയാനില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. 48 മണിക്കൂറിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന ഇതോടെ ഒമ്പത് ഭീകരവാദികളെ വധിച്ചു. ഷോപിയാനിലെ പിഞ്ചോര ഏരിയയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലപ്പെട്ട ഭീകരവാദികളെ തിരച്ചറിഞ്ഞിട്ടില്ല. അതേസമയം മേഖലയില്‍ ആകെ അഞ്ച് തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. അതിനാല്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!