Trending

കുരുന്നുകള്‍ക്ക് മധുരമേകി റസാഖ് മാസ്റ്ററുടെ ‘അക്ഷര മിഠായി’; മണ്ഡലതല ഉദ്ഘാടനം വെള്ളിപറമ്പ് ജിഎല്‍പി സ്‌കൂളില്‍

കുന്ദമംഗലം: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയ മുറ്റത്തേക്ക് കാലെടുത്തു വെച്ച കുന്ദമംഗലം നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം കുരുന്നുകള്‍ക്ക് മധുരവും സ്‌നേഹവുമായി എം.എ. റസാഖ് മാസ്റ്റര്‍ എം.എ.എയുടെ ‘അക്ഷര മിഠായി’ സമ്മാനം. പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് എത്തിയ കുരുന്നുകളെ വരവേല്‍ക്കാന്‍ ഒരുക്കിയ പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം വെള്ളിപറമ്പ് ജി.എല്‍.പി സ്‌കൂളില്‍ വെച്ച് എം.എ. റസാഖ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. വി. ജാഫര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഈസാ റഷീദ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിജി പി. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വിദ്യാലയത്തിലെ എല്‍.എസ്.എസ്, ജെ.ആര്‍.സി ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.

മണ്ഡലത്തിലെ 65 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെയും പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് അക്ഷര മിഠായി വിതരണം ചെയ്തത്. ചാത്തമംഗലം (320 കുട്ടികള്‍), കുന്ദമംഗലം (357 കുട്ടികള്‍), മാവൂര്‍ (185 കുട്ടികള്‍), ഒളവണ്ണ (621 കുട്ടികള്‍), പെരുമണ്ണ (230 കുട്ടികള്‍), പെരുവയല്‍ (382 കുട്ടികള്‍) എന്നീ പഞ്ചായത്തുകളിലായി ആകെ 2095 കുട്ടികള്‍ക്ക് ഇത്തവണ സ്‌നേഹസമ്മാനം ലഭിച്ചു. ഒളവണ്ണ എ.എല്‍.പി സ്‌കൂളിലാണ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ (170 പേര്‍) ഒന്നാം ക്ലാസിലേക്ക് എത്തിയത്.

വെള്ളിപറമ്പില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമായ അനീഷ് പാലാട്ട്, എ. എം. ആഷിക്, ആബിദ് അമ്പിലോളി, അജു സാര്‍, മുംതാസ്, ഷജീറ, മൂസ മൗലവി, ബിജു ശിവദാസ്, പി. എന്‍. മൊയ്തീന്‍ കോയ, കെ. ടി. മിനി, ഉഷ അമ്പലത്തില്‍, പുഷ്പലത, ഗണേശന്‍, ശശീന്ദ്രന്‍ കൊളാട്ട്, എന്‍. വി. കോയ, എന്‍. എം. ശശി, നിധീഷ്, ഷാഹുല്‍ ഹമീദ്, എന്നിവര്‍ പങ്കെടുത്തു. പദ്ധതി വന്‍ വിജയമാക്കാന്‍ സഹകരിച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പി.ടി.എ കമ്മിറ്റികള്‍ക്കും എം.എല്‍.എ നന്ദി അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!