Trending

ഇരട്ടക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ പ്രഥമ വാർഷികോത്സവം ആവേശത്തോടെ കൊണ്ടാടി

കൊടിയത്തൂർ: ഇരട്ടക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ്റെ പ്രഥമ വാർഷികോത്സവം മെയ് 30 ശനിയാഴ്ച പാരമൗണ്ട് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് കെ. കുഞ്ഞോയി അധ്യക്ഷത വഹിച്ച പൊതുപരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കവിത ടീച്ചർ ഉൽഘാടനം ചെയ്തു.
​സെക്രട്ടറി റോബിൻ ഇബ്രാഹിം സ്വാഗതം ആശംസിച്ച ചടങ്ങിൽ, പൗൾട്രീ സയൻസിൽ പിഎച്ച്ഡി (PhD) കരസ്ഥമാക്കിയ ഡോ. അബ്ദുൽ മുനീറിനെ അസോസിയേഷൻ്റെ ഉപഹാരം നൽകി ആദരിച്ചു.
​ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് കെ.സി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, എം അഹമ്മദ് കുട്ടി മദനി,പ്രമുഖ ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ, പി.പി സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.അസോസിയേഷൻ വൈസ് പ്രസിഡൻ്റ് മുഹമ്മദ് അൻവർ നന്ദി രേഖപ്പെടുത്തി.


​സാംസ്കാരിക സമ്മേളനത്തിന് ശേഷം അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പ്രശസ്ത സിനിമ നടൻ കുമാർ സുനിൽ അവതരിപ്പിച്ച ‘കുമരു’ എന്ന സോളോ ഡ്രാമ (ഏകാംഗ നാടകം) വാർഷികോത്സവത്തിൻ്റെ പ്രധാന ആകർഷണമായി. തുടർന്ന് അസോസിയേഷൻ അംഗങ്ങൾക്കായി ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടെയാണ് വാർഷികാഘോഷ പരിപാടികൾ സമാപിച്ചത്.
പി അബ്ദുൽ നാസർ, പി മുഹമ്മദ് മാസ്റ്റർ, വി സുബൈർ, എം നസീം, കാരാട്ട് മുഹമ്മദ്, പി അബ്ദുറഹിമാൻ, കണിയാത്ത് അബ്ദു, പി ബഷീറുദ്ധീൻ, ഉമൈബാൻ ടീച്ചർ, കെ അഹമ്മദ്, ഷൈജൽ എം, ഷാഹുൽ പി, എൻ കെ അബ്ദുൽ ഗഫൂർ തുടങ്ങിയവർ നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!