ടിനി ടോമിനെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് അൻസിബ ഹസ്സൻ. ആരോപണ വിധേയർ തന്നെ തന്റെ പരാതി കേൾക്കുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്നും അൻസിബ പ്രതികരിച്ചു. ലക്ഷ്‌മി പ്രിയയ്ക്കെതിരെ നൽകിയ പരാതിയിൽ മൊഴി നൽകാനായി തൃക്കാക്കര എ സി പി ഓഫീസിൽ എത്തിയപ്പോഴാണ് അൻസിബ ഹസ്സൻ പ്രതികരിച്ചത്. തന്നെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചതിനെതിരെയുള്ള പരാതിയിൽ മൊഴി നൽകാനാണ് എത്തിയതെന്നും നടി വിശദീകരിച്ചു.
തൃപ്പൂണിത്തറ സ്റ്റേഷനിലെ വനിതാ എസ്ഐക്കും ലക്ഷ്മി പ്രിയയ്ക്കും എതിരെയാണ് അൻസിബ പരാതി നൽകിയത്. ടിനി ടോം സാമൂഹ്യവിപത്താണെന്നും തന്നോട് മാത്രമല്ല തെറ്റ് ചെയ്തതെന്നും സമൂഹത്തിനോടുകൂടിയാണെന്നും അൻസിബ പറഞ്ഞു. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിക്കണം,ടിനിക്കെതിരായ പരാതിയുമായി ശക്തമായി മുന്നോട്ടു പോകും.എന്നെ കേൾക്കാൻ നിഷ്പക്ഷമായ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ നേതൃത്വം അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.
ആരോപണ വിധേയർ തന്നെ എന്റെ പരാതി കേൾക്കുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമാണ്. കുറ്റാരോപിതർ എന്നെ നീതി നടപ്പാക്കാൻ ഇറങ്ങുന്നത് ആദ്യമായി കേൾക്കുകയാണ്.
കുറ്റാരോപിതരുടെ കപട മുഖം താഴെ വീഴണം.മതസ്ഥാപനം ടൈറ്റിൽ സ്പോൺസറായി വരുന്നതിന് എതിർപ്പ് അറിയിച്ചിരുന്നു.അമ്മ സെക്കുലർ സംഘടനയാണ്.അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.ന്നെഇതിന് പിന്നാലെ അമ്മയിലെ മറ്റൊരു അംഗം തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും അൻസിബ പറഞ്ഞു.

