വോളി ഫ്രണ്ട്സ് വരട്ടിയാക്ക് പ്രീമിയർ ലീഗ് സീസൺ 2, മെയ് 1 ,2 തീയതികളിലായി വരട്ടിയാക്കിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നു. 8 ടീമുകൾ പങ്കെടുത്ത ടൂർണമെൻറ് കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് ഉദ്ഘാടനം ചെയ്തു. സത്യദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷബാബ് സ്വാഗതവും,സുധീർ നന്ദിയും അറിയിച്ചു. ടൂർണമെന്റിൽ എം എ ട്രേഡേഴ്സ് ഫിറ്റി ഗ്രൂപ്പിനെ പരാജയപ്പെടുത്തി.
വോളി ഫ്രണ്ട്സ് വരട്ടിയാക്ക് പ്രീമിയർ ലീഗ് സീസൺ 2; മാറ്റുരച്ച് 8 ടീമുകൾ

