കുന്ദമംഗലം : പുരാതനമായ കുന്ദമംഗലം ചൂലാംവയൽ അക്കരപ്പറമ്പത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മെയ് 2, 3 തീയതികളിലായി നവ ചണ്ഡിക ഹോമം നടന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതൻ ഡോക്ടർ മൂർത്തി കാളിദാസ ഭട്ടിന്റെ കാർമികത്വത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കൊള്ളിൽ ഇല്ലം കേശവൻ നമ്പൂതിരിപ്പാടിന്റെയും, ക്ഷേത്രം മേൽശാന്തി ഡോക്ടർ രൂപേഷ് താമരക്കുളത്തിന്റെയും സാന്നിധ്യത്തിലാണ് ഹോമം നടന്നത്. ഹോമത്തിൻ്റെ ഭാഗമായി ആചാര്യ വരണം, ദീപ പ്രജ്വലനം ,ഗണപതി പൂജ, മഹാ സങ്കല്പം, പുണ്യാഹം, നവഗ്രഹ പൂജ, രുദ്ര ഹോമം , പൂർണാഹൂതി, ദേവി മാഹാത്മ്യ പാരായണം, കലശപൂജ കന്യകാ പൂജ ,സുഹാസിനി പൂജ എന്നിവയും നടന്നു.

ഗണപതിഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് പൂർണ്ണഭൂതിയും 12 30ന് സമർപ്പണം, , പ്രസാദ വിതരണം, മഹാപ്രസാദം എന്നിവയോട് കൂടി ചടങ്ങുകൾ അവസാനിച്ചു.

