കുന്ദമംഗലം: ചെലവൂരിൽ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു. കോണോട്ട് മഠത്തിൽ രാജന്റെ മകൻ അക്ഷയ് (24) മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ ചെലവൂർ വളവിലാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ള ലോറിയുടെ സൈഡിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അക്ഷയിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിൽ.
അമ്മ: വിമല. സഹോദരി: അക്ഷയ

