Trending

ദുരന്തനിവാരണ പരിശീലന പരിപാടിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കം

കോഴിക്കോട്: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നെഹ്‌റു യുവകേന്ദ്രയും ചേർന്ന് നടപ്പാക്കുന്ന ‘യുവ ആപ്ദമിത്ര’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിച്ചു. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ് സജീദ് നിർവഹിച്ചു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി സനൂപ് അധ്യക്ഷനായി.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) മേൽനോട്ടത്തിൽ നെഹ്‌റു യുവകേന്ദ്രയിലെ മൈ ഭാരത് വളണ്ടിയാർമാരിൽ നിന്നുള്ള 250 പേർക്കാണ് നാല് ഘട്ടങ്ങളിലായി പരിശീലനം നൽകുന്നത്. ഏപ്രിൽ 26 വരെയുള്ള ക്യാമ്പിൽ അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതികൾ, ദുരന്തമുഖങ്ങളിലെ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ എന്നിവയിൽ ശാസ്ത്രീയ പരിശീലനവും അവബോധവും നൽകും. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ, ഐഡി കാർഡുകൾ, യൂണിഫോം, എമർജൻസി കിറ്റുകൾ എന്നിവ വിതരണം ചെയ്യും.

ചടങ്ങിൽ ഡിസാസ്റ്റർ മാനേജ്മെന്റ് ജൂനിയർ സൂപ്രണ്ട് ഹാരിസ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി, ദുരന്തനിവാരണ പ്ലാൻ കോർഡിനേറ്റർ സി തസ്ലീം ഫാസിൽ, യുവ ആപ്ദമിത്ര വളണ്ടിയർമാരായ ഉവൈസ്, റയീസ് ബഷീർ, ബിനോയ്‌ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!