Trending

കുറ്റിക്കാട്ടൂർ ശ്രീ ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും നവീകരണ കലശവും 16 -ന് തുടങ്ങും

കുറ്റിക്കാട്ടൂർ ശ്രീ ലക്ഷ്മീ നരസിംഹ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും നവീകരണ കലശവും 16 -ന് തുടങ്ങും. 26 വരെ 11 ദിവസമായാണ് ചടങ്ങുകൾ നടക്കുന്നത് . ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി വാസുദേവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.
16 -ന് രാവിലെ 10.30 ന് കോഴിക്കോട് മാതാ അമൃതാനന്ദമയി മഠം മഠാധിപതി സംപൂജ്യ സ്വാമി വിവേകാമൃതാനന്ദപുരി ഉദ്‌ഘാടനകർമ്മം നിർവ്വഹിക്കും. രാവിലെ 9 ന് നഗരപ്രദക്ഷിണ ഘോഷയാത്ര ഉണ്ടായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 10.30 ന് നടക്കുന്ന പ്രഭാഷണങ്ങളിൽ,
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ശ്രീ എസ്. പ്രബോധ് കുമാർ,ഗവൺമെൻറ് ഓഫ് ഇന്ത്യ അഡീഷണൽ സ്റ്റാൻഡിങ് കൗൺസലും അഭിഭാഷകനുമായ അഡ്വക്കറ്റ് ശങ്കു ടി ദാസ് ,കോഴിക്കോട് ശ്രേഷ്ഠാചാര സഭ ഭാരവാഹി ശ്രീമതി വാസന്തി വിശ്വനാഥ്,വാട്ടർ അതോറിറ്റി റിട്ടയേർഡ് സീനിയർ കെമിസ്റ്റ് ഡോ.വിനോദ് മങ്ങത്തായ,കേസരി മുഖ്യ പത്രാധിപർ ഡോ. എൻ. ആർ. മധു,കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖല അധ്യക്ഷൻ ശ്രീ ശർമ തേവലശ്ശേരി,കേരള ഹെൽത്ത് സർവീസ് അഡിഷണൽ ഡയറക്ടർ പിയൂഷ് എം നമ്പൂതിരിപ്പാട്,കേരള ക്ഷേത്ര സംരക്ഷണ സമിതി ഗ്രാമജില്ലാ അധ്യക്ഷ ശ്രീമതി കുസുമം ടീച്ചർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി പ്രഭാഷണങ്ങൾ നടത്തും.

വൈകു 5 .30 ന് വിവിധ ദിവസങ്ങളിലായി കുറ്റിക്കാട്ടൂർ, ചെമ്മലത്തൂർ, വെള്ളിപറമ്പ്, പൈങ്ങോട്ടുപുറം, ആനക്കുഴിക്കര, കുറ്റിപ്പാടം എന്നീ പ്രദേശിക ആഘോഷ വരവുകൾ ഉണ്ടാകും

വൈകു: 7.30 തുടങ്ങുന്ന കലാപരിപാടികളിൽ,കഥകളി, ചാക്യാർകൂത്ത്, ഭജൻസ്,മെഗാ തിരുവാതിര,സംഗീത കച്ചേരി,ഭക്തിഗാന സുധ ,വിവിധങ്ങളായ നൃത്തനൃത്യങ്ങൾ തുടങ്ങിയവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. എല്ലാദിവസവും പ്രസാദഊട്ട് ഉണ്ടായിരിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!