കോഴിക്കോട് : എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചേളന്നൂർ ഒളോപ്പാറ കുറുന്തോട്ടത്തിൽ ഭാഗത്ത് നിന്നും കുറ്റിക്കാടുകൾക്കിടയിൽ വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ വ്യാജമദ്യ നിർമ്മാണത്തിനായി ആറ് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായി സൂക്ഷിച്ച 190 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ക്രൈം ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി. പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷാഫി, സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻ ദയാൽ, അജിത്ത് എന്നിവർ പങ്കെടുത്തു.ലോക്ക് ഡൗണിനെ തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വ്യാപകമായ റെയ്ഡിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 45 കേസുകളിൽ നിന്നായി 6800 ലിറ്ററിൽ കൂടുതൽ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ വിദേശമദ്യലഭ്യത ബെവ്ക്യൂ ആപ്പിലൂടെ ഓൺലൈനായി പുനരാരംഭിച്ചെങ്കിലും വരും ദിവസങ്ങളിലും കൂടുതൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അധികൃതർ
അറിയിച്ചു.