ഫറോക്ക്: കൊട്ടിക്കലാശത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ ബേപ്പൂർ മണ്ഡലത്തെയാകെ ഇളക്കിമറിച്ച് സ്ഥാനാർത്ഥിയുടെ റോഡ് ഷോ. ബേപ്പൂരിലെ സമഗ്രമായ വികസനത്തിന്റെ നേരനുഭവത്തിന്റെ അടയാളയമായി വഴിയിലുടനീളം അഭിവാദ്യങ്ങളുമായി അണിനിരന്ന ആയിരങ്ങൾ കരഘോഷങ്ങളുമായി റോഡ് ഷോയെ സ്വീകരിച്ചു. സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ് കടന്നുവന്ന വഴികളെല്ലാം ബേപ്പൂരിൽ എൽഡിഎഫിന്റെ സുനിശ്ചിതമായ വിജയം വിളിച്ചോതുന്നതായി.
വൈകീട്ട് വൈദ്യരങ്ങാടി ഹൈസ്‌കൂൾ റോഡിനു സമീപത്‌നിന്നാരംഭിച്ച റോഡ്‌ഷോയിൽ സ്ഥാനാർത്ഥിക്കൊപ്പം ബൈക്കിൽ യുവതയുടെ ഒരു നിര അണിനിരന്നു. റാലിക്ക് ഊർജം പകർന്ന ഡിജെ സംഗീതത്തിനൊപ്പം നാട് നൃത്തം വച്ചു. ത്ര തുടങ്ങി റോഡ് ഷോ നാടിന്റെ മുക്കിലും മൂലയിലും വിജയാശംസകൾ ഏറ്റുവാങ്ങി രാത്രിയോടെ ചാലിയത്ത് സമാപിച്ചു

