Trending

കുന്ദമംഗലം വിപണന കേന്ദ്രം കൊണ്ടുവരുമെന്ന് എം.എ റസാഖ് മാസ്റ്റർ

കുന്ദമംഗലം : കുന്ദമംഗലം പഞ്ചായത്തിൽ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ നിയോജക മണ്ഡലം സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്റർ പഞ്ചായത്തിന്റെ മുനിലായി കുടുംബശ്രീയുടെ വിപണന മേളയിൽ എത്തിയപ്പോഴാണ് കുടുംബശ്രീ പ്രവർത്തകാർ കുന്ദമംഗലത്ത് വിപണ കേന്ദ്രം ഇല്ലാത്തതുകൊണ്ട് വേണ്ട രീതിയിൽ കുടുംബശ്രീ വീടുകളിലും മറ്റുമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്നില്ല എന്ന റസാഖ് മാഷോട് പരാതി പറയുകയും. കുന്ദമംഗലം മണ്ഡലത്തിൽ എല്ലാം പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ വിപണ കേന്ദ്രം കൊണ്ടുവരുമെന്നും കുടുംബശ്രീ പ്രവർത്തകർക്ക് ഉറപ്പ് നൽകി. ഇന്നലെ രാവിലെ കുന്ദമംഗലം ഓക്സിലിയം നവ ജ്യോതി സ്കൂൾ നിന്നും ആരംഭിച്ച പര്യടനം കാരന്തൂർ, പൊയ്യ, ചെത്ത് കടവ്, എസ്. എൻ ഇ. എസ് കോളേജ്, പഞ്ചായത്ത്‌ ഓഫീസ്, ബ്ലോക്ക്‌ ഓഫീസ്, പി.എസ്.സി കോച്ചിംഗ് സെന്റർ കുന്ദമംഗലം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി. ജനങ്ങൾ വലിയ സ്നേഹത്തോടെയാണ് അഭ്യർത്ഥിക്കാൻ എത്തിയ അദ്ദേഹത്തെ സ്വീകരിക്കുന്നത്.എസ്.എൻ ഇ. എസ് കോളേജ് വിദ്യാർത്ഥികളോട് തൻ്റെ വിദ്യാഭ്യാസ ആശയങ്ങൾ അദ്ദേഹം പങ്കുവെച്ചു.
യു.സി രാമൻ,കുന്ദമംഗലം നിയോജ കമണ്ഡലം സ്ഥാനാർത്ഥി എം.എ റസാഖ് മാസ്റ്റർ,എം.പി കേളുക്കുട്ടി ,ഖാലിദ് കിളിമുണ്ട, ഒ.ഹുസൈൻ,വിനോദ് പടനിലം, കെ. പി , അരിയിൽ അലവി ഹാജി, കെ.പി കോയ, സി.വി സംജിത്ത്, എം.ബാബു മോൻ, ബാബു നെല്ലൂളി, ഒ. സലീം, എന്നിവർ അനുഗമിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!