മാവൂർ: യുഡിഎഫ് അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നവരിൽ വലിയൊരു വിഭാഗം സിപിഎമ്മുകാർ തന്നെ ഉള്ളതായി എം കെ രാഘവൻ എംപി അഭിപ്രായപ്പെട്ടു. പിണറായിയുടെ ഭരണത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട കേരള ജനത യുഡിഎഫിന്റെ തിരിച്ചുവരവിലാണ് മുഴുവൻ പ്രതീക്ഷയും അർപ്പിച്ച് കാത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലത്തെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനും കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും യാഥാർത്ഥ്യമാക്കാനും യുഡിഎഫ് അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും എം കെ രാഘവൻ എംപി കൂട്ടി ചേർത്തു.
കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം എ റസാഖ് മാസ്റ്ററുടെ പ്രചരണത്തിനായുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം പി കേളുക്കുട്ടി അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഖ്യ പ്രഭാഷണം നടത്തി. കാരാട്ട് റസാഖ് മുഖ്യാതിഥിയായി പങ്കെടുത്തു. നേതാക്കളായ ഉമ്മർ പാണ്ടകശാല, എൻ സുബ്രഹ്മണ്യൻ, യു സി രാമൻ, കെ എ ഖാദർ മാസ്റ്റർ, കെ സി അബു, ചോലക്കൽ രാജേന്ദ്രൻ, കെ മൂസ്സ മൗലവി, ദിനേശ് പെരുമണ്ണ, എ ടി ബഷീർ, ഇ എം ജയപ്രകാശ്, കെ പി രാജശേഖരൻ കാരാട്ട് റസാക്ക് എന്നിവർ സംസാരിച്ചു.

ഖാലിദ് കിളിമുണ്ട, എൻ പി ഹംസ മാസ്റ്റർ, വിനോദ് പടനിലം, പി മൊയ്തീൻ മാസ്റ്റർ, കെ കെ കോയ, എ ഷിയാലി, വി പി മുഹമ്മദ് മാസ്റ്റർ, ഒ ഹുസൈൻ, മാങ്ങാട്ട് അബ്ദുറസാഖ്, എ കെ മുഹമ്മദലി, കെ എം എ റഷീദ്, എ ദനീഷ്ലാൽ, സി മരക്കാർ കുട്ടി, ടി പി മുഹമ്മദ്, പി സി കരീം, പി അസീസ്, പി.ടി അസീസ്, അബ്ദുറഹ്മാൻ ഇടക്കുനി, എ പി സഫിയ , രാധാ ഹരിദാസ് എന്നിവർ സംബന്ധിച്ചു.

