കൊല്ലം: ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പാറക്കോട്ടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ തിങ്കളാഴച സൂരജിന്റെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .
ഇതിനു പിന്നാലെ ചോദ്യം ചെയ്യലിൽ സ്വര്‍ണം കുഴിച്ചിട്ടതില് സൂരജിന്റെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. രണ്ട് പൊതികളിലായി കുഴിച്ചിട്ടിരുന്ന സ്വർണം സൂരജിന്റെ അച്ഛന് തന്നെയാണ് കഴിഞ്ഞ ദിവസം പോലീസിന് കാണിച്ചു കൊടുത്തത്. നേരത്തെ ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു.