കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ ,കുടുംബശ്രീ, ഐസി ഡി എസ് , ഹരിത കർമ്മ സേന എന്നിവരെ സംഘടിപ്പിച്ചു കൊണ്ട് മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ പഞ്ചായത്ത് തല യോഗം സംഘടിപ്പിച്ചു. വിവിധ വാർഡ്തല ശുചിത്വ കമ്മറ്റികൾ പുന:സംഘടിപ്പിച്ച് പൊതു സ്ഥല ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനമായി.
ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ശ്രീബ പുൽക്കുന്നിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സംജിത്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ടി കെ ഹിതേഷ് കുമാർ, വാർഡ് മെമ്പർ അനിൽകുമാർ വി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗോകുൽ പി ഉണ്ണികൃഷ്ണൻ, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അർച്ചന വി, ഹെൽത്ത് ഇൻസ്പക്ടർ എം ജി സജീഷ് എന്നിവർ സംസാരിച്ചു.

