സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറന്നേ മതിയാവൂ എന്ന് കെ മുരളീധരന് എം.പി. തടയാന്‍ നിന്നാല്‍ സര്‍ക്കാരിന്റെ കൈ പൊള്ളുമെന്നും ശബരിമല ഓര്‍ക്കുന്നതാണ് സര്‍ക്കാരിന് നല്ലത്. കൂടുതല്‍ കൈ പൊള്ളിക്കണമോയെന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും കെ മുരളീധരന് പറഞ്ഞു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുരളീധരന്റെ പ്രസ്താവന.
ഗള്‍ഫില്‍ കോവിഡ് ബാധിച്ച മരിച്ച പലരുടെയും കുടുംബത്തിലെ അവസ്ഥ പരിതാപകരമെന്ന് കെ മുരളീധരന് എംപി. ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. മുഖ്യമന്ത്രിയുടെ അനുശോചനം കൊണ്ട് അത്തരം കുടുംബങ്ങളുടെ വയര്‍ നിറയില്ലെന്നും മുരളീധരന് പറഞ്ഞു.

