Trending

ഹരിത സേന സ്കോളർഷിപ്പ് ഇക്കോ സെൻസ് പദ്ധതി: മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസ് ഹൈസ്കൂളിന്

കുന്ദമംഗലം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപ്പാക്കിയ വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ്- ഇക്കോ സെൻസ് പദ്ധതിയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂളിന് പുരസ്കാരം സമ്മാനിച്ചു.

കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന ശുചിത്വ പഠനോത്സവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത്ത് പുരസ്കാരം നൽകി.

മർകസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായ അമീന വി കെ, ആയിഷ ലാമിയ പ്രധാനധ്യാപകൻ നിയാസ് ചോല എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.

മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്.

വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി അവബോധവും സൃഷ്ടിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കിവരുന്ന വിദ്യാലയമാണ് കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ. വിവിധ പാഴ് വസ്തുക്കൾ ഉപയോഗിച്ച് പൂന്തോട്ട നിർമ്മാണവും ഔഷധോദ്യാനവും സ്കൂളിൽ സംവിധാനിച്ചിട്ടുണ്ട്.

മർകസ് ഗേൾസ് ഹൈസ്കൂളിന്റെ ഇത്തരം മികവുകളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!