നവീകരിച്ച മുണ്ടക്കൽ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെയും വാർഷികത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 29.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂൾ കെട്ടിടവും അനുബന്ധ പദ്ധതികളും പൂർത്തീകരിച്ചത്.

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.വി ജാഫർ അധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഋദുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം സിന്ധു, ഗ്രാമപഞ്ചായത്ത് മെമ്പർ എം.എം പ്രസാദ്, വി.എസ് ജിതേഷ്, എം സത്യനാഥൻ, എം പുഷ്പാകരൻ എന്നിവർ സംസാരിച്ചു. കെ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ആഗ്നസ് മില്‍ഡ ലോപസ് സ്വാഗതവും പി.ടി.എ പ്രസിഡണ്ട് അനിൽകുമാർ നന്ദിയും പറഞ്ഞു.

