കുന്ദമംഗലം : പന്തീർപാടം ബസ്റ്റോപ്പിനരികിലായി റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതായി പരാതി. ഓവുചാലുകളിൽ വേനൽ മഴയിൽ മണ്ണ് നിറഞ്ഞതോടെ വലിയ രീതിയിലുള്ള വെള്ള കെട്ടുകളാണ് കാണപ്പെടുന്നത്. കഴിഞ്ഞ ദിവസം നാഷണൽ ഹൈവേ അധികൃതർ ജെ സി ബി ഉപയോഗിച്ച് മണ്ണ് ഒഴിവാക്കിയെങ്കിലും പരിഹാരമായില്ല. ഇത് കഴിഞ്ഞ കുറച്ച് വർഷക്കാലമായി പന്തീർപാടത്തെ നിവാസികൾ അനുഭവിക്കുന്ന ദുരിതമാണെന്ന് കോഴിക്കോട് ജില്ലാ യൂത്ത് ലീഗിന്റെ പ്രവർത്തനകമ്മറ്റി അംഗവും പന്തീർപാടം മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയുമായ ഒ.സലീം ആവശ്യപ്പെട്ടു.
താൽക്കാലിക നടപടികൾ ഒഴിവാക്കി. ശ്വാശതമായ പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ഇടപെടലുകൾ നടത്തിയെങ്കിലും പരിഹാരമായില്ല. ഡ്രൈനേജുകൾ കനത്ത മഴയിൽ വീണ്ടും നിറഞ്ഞു ഒഴുകുകയും മണ്ണടിയുകയും ചെയ്തു.
ഡ്രൈനേജിലെ വെള്ളം കൃത്യമായി തിരിച്ചു വിടാൻ സാധിക്കുമെങ്കിൽ മാത്രമേ ഈ പ്രശനം പരിഹരിക്കാൻ കഴിയു. അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കുന്ദമംഗലത്തെ പല പ്രദേശങ്ങളിലും ഇത്തരത്തിൽ വെള്ളംകെട്ടി നിൽക്കുന്നതായി പരാതി ഉയരുന്നുണ്ട്.
ചെറു മഴകളിൽ തന്നെ നിലവിൽ റോഡ് തോടായി മാറാറുണ്ട്. കാല വർഷം കനക്കാനിരിക്കുന്ന സാഹചര്യത്തിൽ അധികൃതർ കൃത്യമായി ഇടപെടലുകൾ നടത്തിയില്ലയെങ്കിൽ. കാൽനട യാത്രയ്ക്ക് പോലും ജനങ്ങൾ ബുദ്ധിമുട്ടും. ഒപ്പം റോഡ് തകരാറിലാക്കാനും സാധ്യതയുണ്ട്. അതിനു മുന്നോടിയായി നിർബന്ധമായും സുരക്ഷ ഒരുക്കിയാൽ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ട്ടം വരാതെയും, ഒപ്പം ജനങ്ങൾക്കു കാല വർഷത്തിൽ ദുരിതം ഒഴിവാക്കാനും സാധിക്കുമെന്നും പറഞ്ഞു.