International

വേനലവധിയും പെരുന്നാളും; ഇത്തവണയും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

മാര്‍ച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികള്‍. വേനലവധിയും പെരുന്നാളും ഒത്തുവന്നതോടെയാണ് വിമാനക്കനമ്പനികള്‍ പതവുപോലെ ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇരട്ടിയിലധികം തുകയാണ് പല വിമാനക്കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്.

നാട്ടിലെത്തി പെരുന്നാള്‍ ആഘോഷിച്ച് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കും അവധിയാഘോഷിക്കാന്‍ ഗള്‍ഫിലേക്ക് വിമാനം കയറാനിരിക്കുന്നവര്‍ക്കും ഇത്തവണയും വന്‍ നിരാശ തന്നെയാണുണ്ടായിരിക്കുന്നത്. പെരുന്നാളും വേനലവധിയും ഒക്കെ ഒരുമിച്ച് വന്നതോടെ മാര്‍ച്ചില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. കേരളമുള്‍പ്പടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം വന്‍ തുക നല്‍കിയാല്‍ മാത്രമേ പെരുന്നാള്‍ സമയം വിമാനയാത്രക്ക് കഴിയുകയുള്ളൂ.

മുന്നൂറ്റിയമ്പത് ദിര്‍ഹം വരെയാണ് ഇപ്പോള്‍ യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റിന്റെ നിരക്ക്. എന്നാല്‍ മാര്‍ച്ച് രണ്ടാം വാരം കഴിയുന്നതോടെ ഇത് ആയിരം ദിര്‍ഹത്തിന് മുകളിലാകും. മാര്‍ച്ച് പതിനഞ്ച് മുതല്‍ ഏപ്രില്‍ 19 വരെ ഇരട്ടിയിലധികമായാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത് ശതമാനമാണ് നിരക്ക് കൂട്ടിയത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് മാര്‍ച്ച് പകുതിക്ക് ശേഷം യുഎഇയിലെത്താന്‍ ഇരുപതിനായിരം മുതല്‍ ഇരുപത്തിയെണ്ണായിരം വരെയാണ് ടിക്കറ്റ് നിരക്ക്. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങി എവിടെ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്നാലും സ്ഥിതി ഇതുതന്നെ. സ്‌കൂള്‍ അവധി കൂടി കണക്കിലെടുത്ത് ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡുമാണ്. റമദാന്‍ ആദ്യ പകുതിയില്‍ യാത്രാ നിരക്ക് താരതമ്യേനെ കുറവാണ്. കണക്ഷന്‍ ഫ്‌ലൈറ്റുകളെ ആശ്രിയിച്ച് നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!