കുന്ദമംഗലം: പന്തീർപാടം ഇസ്ലാമിക് സെൻ്റർ നടത്തി വരുന്ന മജ്ലിസ് നൂർ – സ്വാലാത്ത് 13 -ാം വാർഷികത്തോടനുബന്ധിച്ച് 3 ദിവസത്തെ മതപ്രസംഗം, സുപ്രസിദ്ധ മതപണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രാർത്ഥന സദസ്സോടെ സമാപിച്ചു. സ്വാഗതസംഘം ചെയർമാൻ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷം വഹിച്ചു. മൂന്നു ദിവസങ്ങളിലായി നടത്തിയ പരിപാടിയിയിൽ, പാണക്കാട് ഹാഷിർ അലി ശിഹാബ് തങ്ങൾ, ഹംസ ബാഫഖി തങ്ങൾ, സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യമാനി അൽ ഹൈദ്രൂസി, ഒളവണ്ണ ഉസ്താദ്, ബഷീർ ഫൈസി ദേശമംഗലം,ജലീൽ അശ്ഹരി,ശിഹാബുദ്ദീൻ മദനി, ഉനൈസ് ഹുദവി, കോയ ദാരിമി, പാലക്കൽ മൊയ്തീൻ,വടക്കയിൽ മുഹമ്മദ് ഹാജി,ഒ ഉസ്സയിൻ, എം.ബാബു മോൻ, ഒ സലീം, ഒ. അസീസ്,അഡ്വ : ജുനൈദ്, അഡ്വ: പി പി സാലിം,സലീം മൂലാടം മണ്ണിൽ, നിസാർ പുളിക്കിൽ,ജസീൽ, സാലിം കെ കെ ,ജുനൈദ് കെ.കെ. എന്നിവർ പ്രസംഗിച്ചു.
മജ്ലിസ് നൂർ – സ്വാലാത്ത് 13 -ാം വാർഷികം: മതപ്രസംഗം സമാപിച്ചു

