Kerala

കിളിമാനൂരിൽ ഥാർ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവം; അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് കോൺഗ്രസ്

തിരുവനന്തപുരം കിളിമാനൂരിൽ ഥാർ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് കോൺഗ്രസ്. പ്രതികളെ ഉന്നതർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഗിരി കൃഷ്ണൻ, കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കണ്ണൻ പുല്ലയിൽ എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക എന്നീ ആവശ്യങ്ങൾ‌ ഉയർത്തിയാണ് നിരാഹാര സമരം. ഇക്കഴിഞ്ഞ നാലിനാണ് കിളിമാനൂർ പാപ്പാല ജംഗ്ഷനിൽ വച്ച് രജിത്ത് അംബിക ദമ്പതികൾ അപകടത്തിൽപ്പെട്ടത്. മദ്യപിച്ച് പ്രതികൾ ഓടിച്ച ഥാർ വാഹനമിടിച്ച് ആയിരുന്നു അപകടം.അംബിക അപകടം നടന്ന് മൂന്ന് ദിവസത്തിനു ശേഷവും രജിത്ത് കഴിഞ്ഞദിവസവുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് നൽകിയിരുന്നു.ഇയാളെ അന്ന് തന്നെ പോലീസ് ജാമ്യം നൽകി വിട്ടയച്ചിരുന്നു.

സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട രണ്ടുപേർക്കെതിരെ കിളിമാനൂർ പോലീസ് ഒരു നടപടിയുമെടുത്തില്ല. സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നതിനാൽ പോലീസ് സംരക്ഷിക്കുന്നു എന്നുള്ള ആരോപണമാണ് ഉയർന്നത്. പൊലീസ് വീഴ്ചയ്ക്കെതിരെ നാട്ടുകാർ രജിത്തിന്റെ മൃതദേഹവുമായി കിളിമാനൂർ പോലീസ് സ്റ്റേഷനിലടക്കം വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!