കുന്നമംഗലം: കേശദാനം ചെയ്ത് മാതൃകയായി ചൂലാം വയൽ മാക്കൂട്ടം എ എം യു പി സ്കൂൾ 6ാം ക്ലാസ് വിദ്യാർത്ഥി ഗൗതം കൃഷ്ണ. ദിവ്യംഗ് ചൈൽഡ് വുമൺ വെൽഫെയർ സൊസൈറ്റി അംഗം കൂടിയായ ഗൗതം കൃഷ്ണയുടെ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യണം എന്ന ഏറെ നാളത്തെ ആഗ്രഹമാണ് ഇതോടെ സഫലമായത്.
ഭിന്നശേഷിക്കാരനായ ഗൗതം പരിപാലിച്ച് വളർത്തിയ മുടി ഇന്ന്(ഞായർ) റൊസാരിയാ ബ്യൂട്ടി ക്ലിനിക്കിൽ നിന്നും റോസാരിയ ഫൌണ്ടേഷന് സംഭാവന നൽകി. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ സർട്ടിഫിക്കറ്റ് നൽകി. ചടങ്ങിൽ വി കെ സുകന്യ, നിമ്മി ഷാജി, റൊസാരിയ എന്നിവർ പങ്കെടുത്തു.

