Trending

ജില്ലാ കളക്ടറുടെ കോഴിക്കോട് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് മെയ് 26 ന്

പങ്കെടുക്കാന്‍ 25 നകം അക്ഷയ കേന്ദ്രം വഴി രജിസ്‌ട്രേഷന്‍ നടത്തണം

ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക് തലത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്നുവരുന്ന താലൂക്ക് തല പരാതി പരിഹാര അദാലത്ത് കോവിഡ് 19 സാഹചര്യത്തില്‍ ഓണ്‍ലൈനായി നടത്തും. കോഴിക്കോട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് കോഴിക്കോട് താലൂക്ക് തലത്തില്‍ മെയ് 26 ന് രാവിലെ 9.30 മുതല്‍ നടക്കും.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവിധ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുക. ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ തൊട്ടടുത്ത അക്ഷയ സെന്റര്‍മായി ഫോണ്‍ മുഖാന്തരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മെയ് 25ന് ഉച്ചയ്ക്ക് 12 മണി വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

അക്ഷയ സെന്റര്‍ ജീവനക്കാര്‍ പരാതി നല്‍കാന്‍ സന്നദ്ധമായ പൊതുജനങ്ങളുടെ മൊബൈല്‍ നമ്പര്‍ ശേഖരിക്കുകയും ഫോണ്‍ മുഖാന്തരം രജിസ്‌ട്രേഷന്‍ നടത്തുകയും അതോടൊപ്പം പരാതി രേഖപ്പെടുത്തുകയും ചെയ്യണം. മെയ് 25 ന് ഉച്ചയ്ക്ക് 12 മണി വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതും പരാതി രേഖപ്പെടുത്തുന്നതാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!