News

സെലെൻസ്‌കി ഇന്ത്യ സന്ദർശിച്ചേക്കും; റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇടപെടൽ ഊർജിതമാക്കി ഇന്ത്യ

റഷ്യ- യുക്രൈൻ സംഘർഷത്തിൽ ഇടപെടൽ ഊർജിതമാക്കി ഇന്ത്യ. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഇന്ത്യ സന്ദർശിച്ചേക്കും.ജനുവരിയിൽ സന്ദർശനം ഉണ്ടാകാനാണ് സാധ്യത. ഇന്ത്യ- യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥ തല ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സന്ദർശനത്തിന് പിന്നാലെയാണ് നീക്കം. യുക്രൈനിൽ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു.

അതേസമയം 2030 വരെ സാമ്പത്തിക സഹകരണത്തിന് സമഗ്ര പദ്ധതികളുമായി ഇന്ത്യയും റഷ്യയും. ഭക്ഷ്യ സുരക്ഷ , ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യ -റഷ്യ സൗഹൃദം ആഗോള വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് ചെറു ന്യൂക്ലിയർ റിയാക്ടർ സാങ്കേതികവിദ്യ റഷ്യ വാഗ്ദാനം
ചെയ്തു.

അമേരിക്കയുടെ അധിക തിരുവാ ഉപരോധങ്ങൾക്കിടയാണ് ആരോഗ്യം, ഭക്ഷ്യസുരക്ഷ, കുടിയേറ്റം, കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയും റഷ്യയും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നത്. സാമ്പത്തികം വ്യാപാരം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ദൃഢമാക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചു.

യൂറിയ ഉത്പാദനത്തിൽ ഇന്ത്യ റഷ്യയുയുമായി സഹകരിക്കും. റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. ഇന്ത്യയിൽ പുതുതായി രണ്ട് കോൺസലേറ്റുകൾ ഉദ്ഘാടനം ചെയ്യും. റഷ്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിൽ 30 ദിവസത്തെ സൗജന്യ ഇ വിസ ടൂറിസ്റ്റ് സൗകര്യം ഏർപ്പെടുത്തും. ഭീകരവാദത്തിനെതിരായ പ്രവർത്തനത്തിൽ ഇന്ത്യയും റഷ്യയും ഒന്നിച്ച് പ്രവർത്തിച്ചുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആഗോള വെല്ലുവിളികൾ ചർച്ചയായി എന്നും ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊർജ്ജവിതരണം ഉറപ്പാക്കാൻ റഷ്യ തയാറെന്നും വ്ളാഡിമിർ പുടിൻ അറിയിച്ചു.
2030 ഓടെ 100 ബില്യൺ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ ലക്ഷ്യം വയ്ക്കുന്നത് പ്രധനമന്ത്രി തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച വ്ളാഡിമിർ പുടിൻ റഷ്യൻ പ്രതിനിധി സംഘത്തിന് ഇന്ത്യ നൽകിയ ആതിഥേയത്വത്തിന് നന്ദി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!