കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിച്ചതോടെ എസ്എസ്എല്‍സി പരീക്ഷകള്‍ 26 ന് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി. പരീക്ഷ ടൈം ടേബിള്‍ നേരത്തെ നല്‍കിയിട്ടുണ്ട് അപ്രകാരം തന്നെയാണ് പരീക്ഷ നടക്കുക.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉപാധികളോടെയാണ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ പരീക്ഷ നടത്താനാവില്ല എന്ന് നിര്‍ദേശമുണ്ട്. പരീക്ഷ തീയതി സംസ്ഥാനത്തിന് തീരുമാനിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് തെര്‍മല്‍ സ്ക്രീനിങ് നടത്തും. സാനിറ്റൈസറും മാസ്കും നിര്‍ബന്ധമാണ്. ആവശ്യമെങ്കില്‍ ബസ് സര്‍വ്വീസും നടത്താനും അനുമതിയുണ്ട്.