International

പാക് വ്യോമാക്രമണം; പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ പാക് ആക്രമണത്തെ തുടർന്ന് ; പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ. എട്ട് പ്രാദേശിക ക്രിക്കറ്റ്‌ താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാകിസ്ഥാനും ശ്രീലങ്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ നിന്ന് ആണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിന്മാറിയത്.

നവംബറിൽ നടക്കാനിരിക്കുന്ന പരമ്പര യിൽ നിന്നാണ് പിന്മാറിയത്. അഫ്‌​ഗാൻ – ഇന്ത്യ ബന്ധം പാകിസ്താന് എതിരല്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്താൻ ഒരു പക്ഷത്തിന്റെയും ഉപകരണമല്ല. ഇന്ത്യയുമായുള്ള അഫ്ഗാനിസ്താന്റെ ബന്ധം സ്വതന്ത്രം. അതിന് പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ മറ്റ് രാജ്യങ്ങളുമായി അഫ്ഗാനിസ്താൻ നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്ന് സബിഹുള്ള മുജാഹിദ് പറഞ്ഞു.

പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് ജില്ലകളിലുമായി നാല് തവണ വ്യോമാക്രമണം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ചയ്ക്കിടെ പാകിസ്താൻ അഫ്ഗാനിസ്ഥാനിലേക്ക് നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തക്കി ഇന്ത്യ സന്ദർശിച്ചതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിൽ ആക്രമണം ശക്തമായത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!