എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. നേരത്തെ മെയ് 26-നാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും തുടങ്ങാനിരുന്നത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മെയ് 31- വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാലാണ് തീരുമാനം. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്താനാകുമോ എന്നത് ആലോചിക്കുന്നുണ്ട്.
മെയ് 31-ന് ശേഷം എപ്പോള്‍ പരീക്ഷകള്‍ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോള്‍ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം എന്നതും ചര്‍ച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി ഉന്നതതലയോഗം വിളിച്ചത്. ഇത് വരെ പൂര്‍ത്തിയായ എസ്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയവും ഇന്ന് തുടങ്ങുകയാണ്.