International

‘ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കും; ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും’; നെതന്യാഹു

ഗസ്സയിൽ ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നിരായുധീകരിക്കുമെന്നും ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അതിനിടെ വെടിനിർത്തൽ ധാരണയിൽ എത്തുന്നതിൽ കാലതാമസം അനുവദിക്കില്ലെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകി. ചർച്ചകൾക്കായി യുഎസ് സംഘം ഈജിപ്തിലേക്ക് പോകും.

നയതന്ത്രപരമായോ സൈനികമായോ ഹമാസിൻറെ നിരായുധീകരണം ഉണ്ടാകുമെന്ന് നെതന്യാഹു വ്യക്തമാക്കി. അമേരിക്കയുടെ 20 ഇന സമാധാന കരാർ ഭാഗികമായി അംഗീകരിക്കാൻ തയ്യാറെന്ന് ഹമാസ് അറിയിച്ചിരുന്നു. കരാർ അം​ഗീകരിക്കാൻ ഹ​മാസിന് ഇന്ന് വൈകിട്ട് ആറ് വരെ ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കരാർ ഭാ​ഗികമായി അം​ഗീകരിക്കാൻ‌ ഹമാസ് തയാറായത്. ഹമാസ് കരാറിന് തയ്യാറാണെങ്കിൽ ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം സമാധാന കരാറിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. സമാധാന പദ്ധതിയിലെ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്ന ആവശ്യം ഹമാസ് ഉന്നയിച്ചിട്ടുണ്ട്. അമേരിക്കയുടെ 20 ഇന സമാധാനപദ്ധതിയിൽ ഹമാസിന്റെ നിരായുധീകരണം, ബന്ദികളുടെ മോചനം, ഗസയുടെ ഭരണത്തിൽ നിന്നും ഹമാസിനെ ഒഴിവാക്കൽ തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.

ഗസയുടെ ഭരണം അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയോടെ ടെക്‌നോക്രാറ്റുകളടങ്ങിയ സ്വതന്ത്ര പലസ്തീനിയൻ സമിതിയ്ക്ക് കൈമാറാൻ തയാറാണെന്നും ഹമാസ് അറിയിച്ചു. ബന്ദിമോചനത്തിനായി സജ്ജരാകാൻ സൈന്യത്തിന് ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ ഉത്തരവ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!