സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ മെയ് 18-ന് പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. കൊറോണ ലോക്ഡൗണ്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നടപടികള്‍.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്കൂളില്‍ നേരിട്ടോ ഓണ്‍ലൈനായോ നല്‍കാം. sampoorna.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്.
പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കിലും താത്കാലിക പ്രവേശനം നല്‍കാം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ പ്രവേശനം നല്‍കാം. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിലവിലെ സംവിധാനം തുടരാമെന്നും മാര്ഗ്ഗനിര്ദേശത്തില് പറയുന്നു.

