കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ നൂറ് കോടി ഡോളര്‍ സഹായം. 7500കോടി ഡോളറിന്റെ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് സഹായം. സാമൂഹിക സുക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കായാണ് തുക വിനിയോഗിക്കേണ്ടത്.
പരിശോധന കിറ്റുകള്‍ അടക്കം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആ തുക വിനിയോഗിക്കേണ്ടത്. സാമൂഹിക സുരക്ഷക്ക് അനുവദിച്ച 100 കോടി ഡോളര്‍ സഹായത്തിന്റെ ഫലം നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ക്കാണ് വിനിയോഗിക്കേണ്ടത്.

