Local News

കുന്ദമംഗലം ഹൈസ്ക്കൂൾ ‘ഒപ്പം’ ഓണാഘോഷം

കുന്ദമംഗലം : കുന്ദമംഗലം ഹൈസ്ക്കൂൾ ‘ഒപ്പം’ എസ്.എസ്.എൽ.സി ബാച്ച് ഓണാഘോഷവും വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. കുന്ദമംഗലം കെ.സി.നായർ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി സി. ഡബ്ല്യു.ആർ.ഡി.എം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.കെ.ദൃശ്യ ഉദ്ഘാടനം ചെയ്തു.

ലഭ്യമാകുന്ന ഏത് ചെറിയ സാധ്യതകളും കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് ഡോ.ടി.കെ ദൃശ്യ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. പ്രസിഡണ്ട് എൻ. സതീശൻ അധ്യക്ഷത വഹിച്ചു.
വി.സജിത,നാസർ കാരന്തൂർ, പി.പവിത്രൻ, ടി.വി.അംബുജാക്ഷി, എം. കെ.മോഹൻദാസ് എന്നിവർ സംസാരിച്ചു. ടി.എം.ശൈലജ ദേവി,സി.ശിവദാസൻ, എൻ.കെ.രാജശ്രീ, കെ.സി.സൈനുദ്ദീൻ, എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. സെക്രട്ടറി കെ.വി. സുനിൽകുമാർ സ്വാഗതവും ഐ. മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!