Trending

ഓണാഘോഷം 2025; ഫെസ്റ്റിവൽ ഓഫീസ് തുറന്നു

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാ​ഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍ എന്നിവര്‍ ചേർന്ന് ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2025ലെ ഓണാഘോഷ പരിപാടികളുടെ ലോഗോ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്തു.

ടൂറിസം ഡയറക്ടറേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടികൊണ്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണത്തിന്റെ വരവറിയിച്ചു.
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 3ന് തുടക്കമാകും. എം.എല്‍എ മാരായ ആന്റണി രാജു, വി. ജോയ്, വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, ഒ,എസ് അംബിക, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!