Trending

ആത്മീയത ചികിത്സയുടെ മറവിൽ പീഡനംഒരാൾ അറസ്റ്റിൽ ; അറസ്റ്റ് മറ്റൊരു കേസിൽ മുൻ‌കൂർ ജാമ്യം എടുത്തതിന് പിന്നാലെ

കുന്ദമംഗലം :ആത്മീയ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാളൻന്തോട് സ്വദേശി മുഹമ്മദ് മഷ്ഹൂർ തങ്ങളെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്വദേശിയായ ഭിന്നശേഷിക്കാരിയായ നാല്പതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡനത്തിന് ഇരയാക്കിയത്. പലപ്പോളായി പീഡനത്തിന് ഇരയാക്കുകയും പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.


മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഹൈക്കോടതിയിൽ നിന്ന്മുൻകൂർ ജാമ്യം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസിൽ അറസ്റ്റ്.
അത്തോളി സ്വദേശിനിയായ ഒരു യുവതിയെ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ലൈംഗികമായി പിടിച്ചുവെന്ന് പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കിയ കേസിലാണ് ഇയാൾ മുൻകൂർ ജാമ്യം എടുത്തത്. 40 പവൻ സ്വർണവും 7 ലക്ഷം രൂപയും കൈക്കലാക്കി എന്നായിരുന്നു പരാതി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!