
കുന്ദമംഗലം : ദിവ്യാംഗ് ചൈൽഡ് വുമൺ വെൽഫയർ സൊസൈറ്റിയും കെഎംസിടി മെഡിക്കൽ കോളേജും സംയുക്തമായി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി മെഡിക്കൽ പരിശോധന ക്യാമ്പും മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണവും നടത്തി.
മെഡിക്കൽ പരിശോധന ക്യാമ്പ് ഉൽഘാടനം മനാഫ് (ലോറി ഉടമ ) നിർവഹിച്ചു. പ്രിവിലേജ് കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിയും നിർവഹിച്ചു. നൗഷാദ് തെക്കെയിൽ അധ്യക്ഷത വഹിച്ചു. സുരേഷ്, അശ്വതി, അഭിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. രേഷ്മ സ്വാഗതവും വിബിന നന്ദിയും രേഖപ്പെടുത്തി.

