
തിരുവനന്തപുരം: ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ.ഹാരിസിന്റെ മുറിയില്‍ അസ്വാഭാവികമായ പെട്ടി കണ്ടു എന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ വാദം പൊളിഞ്ഞതോടെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നീക്കങ്ങളെ ജനം സംശയിച്ചുതുടങ്ങിയ സാഹചര്യമാണ് നിലവില്‍. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനം കനത്ത പ്രതിഛായ തകർച്ചയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയിരിക്കുന്നത്.
ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് കെജിഎംസിടിഎയ്ക്ക് ആരോഗ്യമന്ത്രി ഉറപ്പും നല്കി. മന്ത്രിയുമായി കെജിഎംസിടിഎ പ്രതിനിധികള്‍ ഇന്ന് ചർച്ച നടത്തും. ഉപകരണം കാണാതായതില്‍ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടെ സൗകര്യങ്ങളില്‍ പഠനം വേണമെന്നുമാണ് സംഘടനയുടെ ആവശ്യം.
സർക്കാർ ഏജൻസിയെക്കൊണ്ട് വിദഗ്ദ്ധ പഠനം നടത്തണമെന്ന ആവശ്യവും സംഘടനയ്ക്കുണ്ട്

