ബംഗളൂരു: വോട്ടര്‍പട്ടിക ക്രമക്കേടിനെതിരേയുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലാണ് ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്.കര്‍ണാടകത്തില്‍ കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍പ്പട്ടികയില്‍ അനധികൃതമായി ആളുകളെ ചേര്‍ത്തതിനും വോട്ട് മോഷണം നടത്തിയെന്ന് ആരോപിച്ചുമാണ് പ്രതിഷേധം നടക്കുന്നത്.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാഹുല്‍ഗാന്ധി പ്രസംഗത്തിന് തുടക്കമിട്ടത്.വോട്ടര്‍മാര്‍ കൂടിയ സ്ഥലത്തൊക്കെ ബിജെപി വിജയിച്ചെന്നും ‘വോട്ടര്‍മാര്‍ കൂടിയ സ്ഥലത്തൊക്കെ ബിജെപി വിജയിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കര്‍ണാടകയിലും മഹാരാഷ്ട്രയിലും കണ്ടത് അട്ടിമറിയുടെ ഫലമായിരുന്നു. കര്‍ണാടകയില്‍ 16 ലോക്സഭാ സീറ്റില്‍ കോണ്‍ഗ്രസ് വിജയിക്കേണ്ടതായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്രമക്കേടുകളുടെ തെളിവുകള്‍ രാഹുല്‍ഗാന്ധി പുറത്തുവിട്ടിരുന്നു.

